തളിപ്പറമ്പ്: ബൈക്കിൽ കടത്തുകയായിരുന്ന 12.510 ഗ്രാം മാരക ലഹരി മരുന്നായ എംഡിഎം എ യുമായി രണ്ടു പേരെ പോലീസ് പിടികൂടി. ആലക്കോട് സ്വദേശി എം.കെ. അദ്വൈത് (21),വെള്ളാട് പാറമൊട്ടയിലെ അഖിൽ ജ്യോതിഷ് (26) എന്നിവരെയാണ് എസ്.ഐ. ജി. പ്രവീണും സംഘവും പിടികൂടിയത് ഇന്നലെ വൈകുന്നേരം 4.48 മണിക്ക് ആലക്കോട് കുരിശു പള്ളിക്ക് സമീപം ബസ് സ്റ്റാൻ്റ് റോഡരികിൽ വെച്ചാണ് വില്പനക്കായി സൂക്ഷിച്ച12.510 ഗ്രാം എംഡിഎം എ യുമായി പ്രതികൾ പോലീസ് പിടിയിലായത്. പ്രതികൾ സഞ്ചരിച്ച കെ എൽ 59.വി. 7849 നമ്പർ ബൈക്കും രണ്ടു മൊബൈൽ ഫോണും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലയോരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായ യുവാക്കളെന്ന് പൊലിസ് പറഞ്ഞു.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

