പഴയങ്ങാടി : അനധികൃതമായി മണലുമായി പോകുകയായിരുന്ന നമ്പർ പ്ലേറ്റ് പതിക്കാത്ത ടിപ്പർ ലോറി പിടികൂടാനെത്തിയ പോലീസ് സംഘത്തെ മൂന്നു ബൈക്കുകളിലായി എത്തിയ മണൽ മാഫിയ സംഘം പോലീസ് വാഹനത്തിന് ബൈക്ക് കുറുകെയിട്ട് മണൽ ലോറിയെ കടന്നുപോകാൻ അനുവദിച്ച് ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനു മൂന്ന് ബൈക്ക് യാത്രികർക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു മാട്ടൂൽ നോർത്ത് സ്വദേശി വടക്കീട്ടോൾ ഹൗസിൽ സിദാൻ ജലീൽ, പി.കെ.ആദിൽ, ഓടിപ്പോയകെ എൽ എക്യു 1698 നമ്പർ ബൈക്ക് യാത്രികൻ എന്നിവർക്കെതിരെയാണ് പഴയങ്ങാടിപോലീസ് കേസെടുത്തത്. മാട്ടൂൽ മടക്കര ഭാഗങ്ങളിൽ എസ്.ഐ. കെ. ഷുഹൈബുംസംഘവും പട്രോളിംഗ് നടത്തുന്നതിനിടെയാണ് മണൽ ലോറി പിന്തുടരുന്നതിനിടെ ബൈക്കിലെത്തിയ മണൽ ലോറിക്ക് എസ് കോർട്ട് പോയ സംഘം പോലീസ് വാഹനത്തിന് കുറുകെ ബൈക്ക് നിർത്തിയിട്ട് പോലീസിൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയത്. കേസെടുത്ത പോലീസ് ഓടിപ്പോയ മൂന്നാം പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

