കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം; ഭഗവതിയുടെ നാടുവലംവെപ്പ് ആരംഭിച്ചു

Kannadiparamba online news

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് കൊറ്റാളി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ പൂരോത്സവ ചടങ്ങുകൾക്കും നാടുവലംവെപ്പിനും ഭക്തിസാന്ദ്രമായ തുടക്കം. മാർച്ച് 23 മുതൽ 31 വരെയാണ് നാടിനെ ഭക്തിയിലാഴ്ത്തുന്ന പൂരോത്സവം നടക്കുന്നത്.

ചടങ്ങുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് രാവിലെ പാളത്ത് കഴകപ്പുരയിൽ നിന്നും പുതിയ ഭഗവതിയുടെ തിടമ്പും തിരുവായുധവും എഴുന്നള്ളിച്ചു. തുടർന്ന് നടന്ന പൂവിടൽ ചടങ്ങിനു ശേഷം കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ എത്തി അനുവാദം വാങ്ങിയാണ് വയപ്രം, പുല്ലൂപ്പി ഭാഗത്തേക്ക് നാടെഴുന്നള്ളത്ത് ആരംഭിച്ചത്. വരും ദിവസങ്ങളിൽ പള്ളേരി, കോട്ടാഞ്ചേരി, മാതോടം, നൂഞ്ഞേരി, കായച്ചിറ, കിഴക്കേചേലേരി, വൈദര് കണ്ടി, വളവിൽ ചേലേരി, കാരയാപ്പ്, കയ്യങ്കോട്, മാലോട്ട് എന്നീ ദേശങ്ങളിലെ വീടുകളിലെത്തി ശ്രീഭഗവതി അനുഗ്രഹം ചൊരിയും.

പ്രതിദിന ചടങ്ങുകൾ:

പൂരോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസങ്ങളിലും ക്ഷേത്രനട തുറന്ന് രാവിലെ പൂവിടൽ ചടങ്ങ്, വൈകുന്നേരം പൂജ, പൂവിന് വെള്ളം കൊടുക്കൽ എന്നിവയും, രാത്രി നാടെഴുന്നള്ളത്ത്, തിരിച്ചെഴുന്നള്ളത്ത് എന്നീ ചടങ്ങുകളും ഉണ്ടായിരിക്കുന്നതാണ്.

മാർച്ച് 30-ന് നാടു വലംവെപ്പിന് ശേഷം പാളത്ത് കഴകപ്പുരയിൽ നിന്നും ശ്രീകുറുംബ ഭഗവതിയുടെ തിടമ്പും തിരുവായുധവും ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. മാർച്ച് 31-ന് രാത്രി പൂര ദിന ചടങ്ങുകൾക്ക് ശേഷം കഴകപ്പുരയിലേക്ക് തിരിച്ചെഴുന്നള്ളിക്കുന്നതോടെ ഈ വർഷത്തെ പൂരോത്സവത്തിന് സമാപനമാവും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!