പുല്ലൂപ്പി: അസുഖബാധിതയായി ചികിത്സയിൽ കഴിയുന്ന അനുഷയ്ക്ക് സാന്ത്വനമേകി പ്രവാസ ലോകത്തെ കൂട്ടായ്മ. പുല്ലൂപ്പി യു.എ.ഇ യൂത്ത് വിംഗ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സമാഹരിച്ച ചികിത്സാ സഹായ ഫണ്ട് നാട്ടിലെ സഹായ കമ്മിറ്റിക്ക് കൈമാറി.
അനുഷ ചികിത്സാ സഹായ കമ്മിറ്റി കൺവീനർ ശ്രീ. ബിജു ജോൺ, ചെയർമാൻ ശ്രീ. നൗഫൽ പുല്ലൂപ്പി എന്നിവർ ചേർന്നാണ് യു.എ.ഇ യൂത്ത് വിംഗ് ഭാരവാഹികളിൽ നിന്നും സഹായം ഏറ്റുവാങ്ങിയത്. യൂത്ത് വിംഗ് സംഘാംഗങ്ങളും നാട്ടിലെ മറ്റ് സാംസ്കാരിക-സാമൂഹിക പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും നാട്ടിലെ ഒരു സഹോദരിയുടെ ചികിത്സയ്ക്കായി ഒത്തുചേർന്ന പുല്ലൂപ്പി യു.എ.ഇ യൂത്ത് വിംഗിന്റെ ഈ കാരുണ്യ പ്രവർത്തനം നാടിന് വലിയ മാതൃകയാവുകയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

