ഇരിട്ടി: വിൽപനക്കായി കടത്തി കൊണ്ടുവന്ന നിരോധിത 77.73 ലിറ്റർ പുതുച്ചേരി (മാഹി മദ്യം) മദ്യവുമായി മധ്യവയസ്കനെ എക്സൈസ് സംഘം പിടികൂടി. പുന്നാട് താമസിക്കുന്ന ചെന്ന ഗൗഡയുടെ മകൻ രവി (50) യെയാണ്
റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദും സംഘവും പിടികൂടിയത്. പുന്നാട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 77.73 ലിറ്റർ പുതുച്ചേരി മദ്യവുമായി പ്രതി അറസ്റ്റിലായത്. എക്സൈസ് സംഘത്തിൽ
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഉമ്മർ കെ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ഷൈബി കുര്യൻ, സിവിൽ എക്സൈസ് ഓഫീസർ മാരായ രാഗിൽ,ആദർശ്, ഡ്രൈവർ സുകേഷ് എന്നിവരും ഉണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

