_കാട്ടാമ്പള്ളി: എസ് ഡി പി ഐ കാട്ടാമ്പള്ളി ബ്രാഞ്ച് കാട്ടാമ്പള്ളി പ്രദേശത്തെ മുഴുവൻ വീടുകളിലും പെരുന്നാൾ സമ്മാനമായി മന്തി അരി വിതരണം ചെയ്തു.
വിതരണ ഉദ്ഘാടനം അഴീക്കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല നാറാത്ത് ബ്രാഞ്ച് പ്രസിഡണ്ട് റിഷാദിന് അരി നൽകിക്കൊണ്ട് നിർവഹിച്ചു,
പശ്ചിമേഷ്യയിലെ യുദ്ധഭീതിതമായ സാഹചര്യത്തിൽ വേർതിരിവില്ലാതെ പ്രദേശത്തെ മുഴുവൻ
ആളുകളെയും ഒന്നായി കണ്ട് എല്ലാവർക്കും പെരുന്നാൾ സമ്മാനമായി വിശേഷപ്പെട്ട അരി നൽകാൻ എസ്ഡിപിഐ തീരുമാനിച്ചത് എല്ലാംകൊണ്ടും മാതൃകാപരമാണെന്ന് അബ്ദുല്ല നാറാത്ത് അഭിപ്രായപ്പെട്ടു ബ്രാഞ്ച് പ്രസിഡണ്ട് റിഷാദ് കെ വി ഷാഹുൽഹമീദ് കാട്ടാമ്പള്ളി എന്നിവർ സംസാരിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

