കണ്ണാടിപ്പറമ്പിൽ വോട്ടഭ്യർത്ഥിച്ച് എൽ.ഡി.എഫ് സ്ഥാനാർഥി കെ.വി. സുമേഷ്; തിരഞ്ഞെടുപ്പ് പ്രചാരണം സജീവം

Anees kannadiparamba

കണ്ണാടിപ്പറമ്പ്: അഴീക്കോട് നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.വി. സുമേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം മണ്ഡലത്തിൽ സജീവമായി പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം ഇന്ന് രാവിലെ കണ്ണാടിപ്പറമ്പ് ടൗണിലും വിവിധ സ്ഥാപനങ്ങളിലും സന്ദർശനം നടത്തി വോട്ടർമാരെ നേരിൽ കണ്ടു.

ടൗണിലെ കടകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലുമെത്തിയ സ്ഥാനാർഥി വ്യാപാരികളോടും തൊഴിലാളികളോടും നാട്ടുകാരോടും പിന്തുണ അഭ്യർത്ഥിച്ചു. വേനൽച്ചൂടിനെ വകവെക്കാതെ പരമാവധി വോട്ടർമാരെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിക്കാനുള്ള തിരക്കിലാണ് സ്ഥാനാർഥിയും പ്രവർത്തകരും. പ്രാദേശിക എൽ.ഡി.എഫ് നേതാക്കളും ജനപ്രതിനിധികളും പര്യടനത്തിൽ അദ്ദേഹത്തെ അനുഗമിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!