പാണക്കാട് തങ്ങളുടെ അനുഗ്രഹം വാങ്ങി അഡ്വ. കരീം ചേലേരി അഴീക്കോട്ടേക്ക്; മണ്ഡലം കൺവെൻഷനും റോഡ് ഷോയും ഇന്ന്

Anees kannadiparamba

അഴീക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. അബ്ദുൾ കരീം ചേലേരി തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി അദ്ദേഹം പാണക്കാടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളിൽ നിന്ന് അനുഗ്രഹം വാങ്ങി. തുടർന്ന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ, പി.എം.എസ്.എ പൂക്കോയ തങ്ങൾ എന്നിവരുടെ ഖബർസ്ഥാനിൽ സിയാറത്ത് നടത്തിയ ശേഷമാണ് അദ്ദേഹം കണ്ണൂരിലേക്ക് തിരിച്ചത്.

വളപട്ടണം മന്ന റിഫ്ത ഓഡിറ്റോറിയത്തിൽ ഇന്ന് വൈകുന്നേരം നടക്കുന്ന യു.ഡി.എഫ് മണ്ഡലം കൺവെൻഷനിൽ അദ്ദേഹം പങ്കെടുക്കും. കൺവെൻഷന് ശേഷം സ്ഥാനാർത്ഥിയുടെ ഫോട്ടോ പതിച്ച പ്ലക്കാർഡുകളുമായി കൂറ്റൻ റോഡ് ഷോയും യു.ഡി.എഫ് സംഘടിപ്പിച്ചിട്ടുണ്ട്. കരീം ചേലേരിക്ക് ആവേശോജ്ജ്വലമായ സ്വീകരണം നൽകാനാണ് പ്രവർത്തകരുടെ തീരുമാനം.

അഴീക്കോട്ടെ രാഷ്ട്രീയ ചിത്രം:

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ കെ.വി. സുമേഷ് വിജയിച്ച മണ്ഡലമാണ് അഴീക്കോട്. അതിന് മുൻപ് കെ.എം. ഷാജിയിലൂടെ രണ്ട് തവണ യു.ഡി.എഫ് മികച്ച വിജയം നേടിയ മണ്ഡലം കൂടിയാണിത്. ഇത്തവണ നാട്ടുകാരനും ഏവർക്കും സുപരിചിതനുമായ മുസ്ലിം ലീഗ് ജില്ലാ നേതാവ് കരീം ചേലേരിയെ കളത്തിലിറക്കിയതിലൂടെ മണ്ഡലം യു.ഡി.എഫിനൊപ്പം നിർത്താനാകുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

തദ്ദേശ തിരഞ്ഞെടുപ്പാകുന്ന സെമിഫൈനൽ വിജയിച്ച യു.ഡി.എഫ് നിയമസഭാ തിരഞ്ഞെടുപ്പാകുന്ന ഫൈനലിലും ചരിത്രവിജയം നേടുമെന്ന് കരീം ചേലേരി പ്രവർത്തകരോട് പറഞ്ഞു. വേനൽച്ചൂടിനെ അവഗണിച്ചും വോട്ടർമാരോട് സംവദിച്ചും സെൽഫിയെടുത്തുമാണ് അദ്ദേഹത്തിന്റെ പ്രചാരണം പുരോഗമിക്കുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!