കാലങ്ങൾ മായ്ക്കാത്ത സൗഹൃദവുമായി കണ്ണാടിപ്പറമ്പ് ഹൈസ്കൂൾ 1991 എസ്.എസ്.എൽ.സി ബാച്ച്; ‘ഓർമ്മച്ചെപ്പ്’ ഇഫ്താർ സംഗമം ശ്രദ്ധേയമായി

Anees kannadiparamba

അനീസ് കണ്ണാടിപ്പറമ്പ് ✍️

കണ്ണാടിപ്പറമ്പ്: വർഷങ്ങൾ എത്ര കഴിഞ്ഞാലും സ്‌കൂൾ കാലഘട്ടത്തിലെ സൗഹൃദങ്ങൾക്ക് തിളക്കമേറുമെന്ന് തെളിയിച്ച് കണ്ണാടിപ്പറമ്പ് ഹൈസ്കൂൾ 1991 എസ്.എസ്.എൽ.സി ബാച്ചിന്റെ ഇഫ്താർ സംഗമം നടന്നു. ‘ഓർമ്മച്ചെപ്പ്’ എന്ന് പേരിട്ട ഈ സ്നേഹസംഗമം കണ്ണാടിപ്പറമ്പ് അമ്പലത്തിന് സമീപമുള്ള ശിവശക്തി ഓഡിറ്റോറിയത്തിൽ വെച്ചാണ് നടന്നത്. ഇന്നലെ (15-3-2026) ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.

വർത്തമാന കാലഘട്ടത്തിൽ ഇഫ്താർ നൽകുന്ന വലിയ സന്ദേശത്തെക്കുറിച്ചും അതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും പരിപാടിയിൽ ഗിരിജ, വിനോദ്, രാജീവൻ എന്നിവർ സംസാരിച്ചു. പഴയകാല സുഹൃത്തുക്കൾ വർഷങ്ങൾക്ക് ശേഷം വീണ്ടും ഒത്തുചേർന്നപ്പോൾ അത് സ്നേഹവും സാഹോദര്യവും പങ്കുവെക്കുന്ന വലിയൊരു വേദിയായി മാറി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!