പുല്ലൂപ്പി: അസുഖബാധിതയായ അനുഷയുടെ ചികിത്സയ്ക്കായി ശനിയാഴ്ച കാരുണ്യയാത്ര നടത്തിയ ‘സുൽത്താൻ’ ബസ് ഉടമയും ജീവനക്കാരും ചേർന്ന് സമാഹരിച്ച തുക ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി.
സ്വമനസ്സാലെ കമ്മിറ്റിയെ ഇങ്ങോട്ട് സമീപിച്ച് ഈ സൽപ്രവൃത്തിക്ക് തയ്യാറായ ബസ് ഉടമ ഹൈദർ, ജീവനക്കാരായ സമീർ, സജേഷ് എന്നിവരിൽ നിന്നുമാണ് ചികിത്സാ സഹായ കമ്മിറ്റി അംഗങ്ങൾ തുക ഏറ്റുവാങ്ങിയത്. അനുഷയ്ക്ക് ജീവശ്വാസമേകാൻ ഒരു പകൽ മുഴുവൻ വിയർപ്പൊഴുക്കിയ ബസ് ഉടമയ്ക്കും ജീവനക്കാർക്കും നാട്ടുകാരുടെ പേരിൽ കമ്മിറ്റി ഹൃദ്യമായ നന്ദി അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

