ജി.എച്ച്.എസ്.എസ് കണ്ണാടിപ്പറമ്പിൽ ‘ഇക്കോസെൻസ്’ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു; നാറാത്ത് യു.പി സ്കൂൾ മികച്ച വിദ്യാലയം

Anees kannadiparamba

✍️ അനീസ് കണ്ണാടിപറമ്പ

കണ്ണാടിപ്പറമ്പ്: തദ്ദേശ സ്വയംഭരണ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ‘വിദ്യാർത്ഥി ഹരിതസേന സ്കോളർഷിപ്പ് – ഇക്കോസെൻസ്’ (EcoSense) പദ്ധതിയുടെ ഭാഗമായുള്ള പഞ്ചായത്തുതല ശുചിത്വ പഠനോത്സവം ജി.എച്ച്.എസ്.എസ് കണ്ണാടിപ്പറമ്പിൽ വെച്ച് സംഘടിപ്പിച്ചു. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. റഹ്മത്ത് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുധീഷ് അധ്യക്ഷത വഹിച്ചു.

ശുചിത്വ പഠനോത്സവത്തിൽ പങ്കെടുത്ത നാല് വിദ്യാലയങ്ങളിൽ നിന്നും മികച്ച വിദ്യാലയമായി നാറാത്ത് യു.പി. സ്കൂളിനെ തെരഞ്ഞെടുത്തു. നാറാത്ത് യു.പി സ്കൂളിനുള്ള മൊമെൻ്റോ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കൈമാറി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ പാളത്ത് ചടങ്ങിൽ ഏവർക്കും സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ നൗഫൽ പുലൂപ്പി, സാബിറ, ഹൈസ്കൂൾ പ്രധാന അധ്യാപിക, ഹയർ സെക്കൻ്ററി വിഭാഗം സീനിയർ അസിസ്റ്റൻ്റ് രമേശൻ മാസ്റ്റർ, ശുചിത്വ മിഷൻ ഓഫീസർ മെറ്റിൽഡ എന്നിവർ ആശംസകൾ അർപ്പിച്ചു.

ജി.ഡബ്ല്യു.എൽ.പി.എസ് ചെറുവക്കര പ്രധാനാധ്യാപിക അജിത പി. പദ്ധതി വിശദീകരണം നടത്തി. സി.ആർ.സി കോ-ഓർഡിനേറ്റർ രത്ന ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ സ്കിറ്റ്, സംഗീതശില്പം എന്നിവയും റിപ്പോർട്ടും അവതരിപ്പിച്ചു.

എന്താണ് ഇക്കോസെൻസ് സ്കോളർഷിപ്പ്?

സംസ്ഥാന സർക്കാരിന്റെ ‘മാലിന്യമുക്തം നവകേരളം’ ദൗത്യത്തിന്റെ ഭാഗമായി 6 മുതൽ 11 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയതാണ് ഇക്കോസെൻസ് (വിദ്യാർത്ഥി ഹരിത സേന) സ്കോളർഷിപ്പ്. ചുറ്റുപാടുകൾ വൃത്തിയായും പച്ചപ്പാടും കൂടി സൂക്ഷിക്കുന്നതിന് നൂതന ആശയങ്ങൾ സംഭാവന ചെയ്യുന്ന വിദ്യാർത്ഥികൾക്ക് 1,500 രൂപയും സർട്ടിഫിക്കറ്റുമാണ് വാർഷിക അവാർഡായി നൽകുന്നത്. അക്കാദമിക് മാർക്കിനെക്കാൾ വിദ്യാർത്ഥികളുടെ പ്രോജക്റ്റ് ആശയങ്ങളുടെ മൗലികതയും പ്രായോഗികതയും അടിസ്ഥാനമാക്കിയാണ് അവാർഡിനായി തെരഞ്ഞെടുക്കുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!