ഇന്ന് വൈദ്യുതി മുടങ്ങും

Anees kannadiparamba

കണ്ണൂർ: അറ്റകുറ്റപ്പണികളുടെ ഭാഗമായി കൊളച്ചേരി , മയ്യിൽ കെ.എസ്.ഇ.ബി സെക്ഷനുകൾക്ക് കീഴിലുള്ള വിവിധ പ്രദേശങ്ങളിൽ ഇന്ന് (മാർച്ച് 3, ചൊവ്വാഴ്ച) വൈദ്യുതി മുടങ്ങും. ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.

വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങളും സമയവും:

• കണ്ണാടിപ്പറമ്പ്: ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്നതിന് വേണ്ടി രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ കണ്ണാടിപ്പറമ്പ് മുത്തപ്പൻ, കൊട്ടിച്ചാൽ, വയപ്റം എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

• കൊളച്ചേരി: പഴയ കമ്പികൾ മാറ്റി കേബിളാക്കി മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5 മണി വരെ പാമ്പുരുത്തി പള്ളി, പാമ്പുരുത്തി പാലം എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി പൂർണ്ണമായും മുടങ്ങും.

• മയ്യിൽ: വാഹനം ഇടിച്ചു പൊട്ടിയ പോസ്റ്റ്‌ മാറ്റുന്ന ജോലിയും എച്ച്.ടി ലൈനിനു സമീപത്തുള്ള മരച്ചില്ലകൾ മുറിച്ചുമാറ്റുന്ന ജോലിയും നടക്കുന്നതിനാൽ, രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ കൊറളായി ദ്വീപ്, കൊറളായി, കണ്ടക്കൈപറമ്പ, എരിഞ്ഞിക്കടവ് എന്നിവിടങ്ങളിൽ വൈദ്യുതിയുണ്ടാകില്ല. കൂടാതെ, രാവിലെ 10:00 മണി മുതൽ വൈകുന്നേരം 4 മണി വരെ കിളിയിളം ട്രാൻസ്‌ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങുന്നതാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!