കണ്ണൂർ : മാതാവിന്റെ വീട്ടിലേക്ക് നോമ്പ് തുറക്കാനായി ബൈക്കിൽ യാത്ര ചെയ്യവേ കാറുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പന്തൽ നിർമ്മാണ തൊഴിലാളിയായ പറമ്പായിയിലെ ഫിദ മൻസിലിൽ ഫത്താഹ് (21) ആണ് അപകടത്തിൽ മരിച്ചത്.
പറമ്പായിയിൽ നിന്നും കല്ലായിയിലുള്ള മാതാവിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു ഫത്താഹ്. മൈലുള്ളി മെട്ട കാർഗിൽ ബസ്റ്റോപ്പിന് സമീപം വെച്ചാണ് അപകടമുണ്ടായത്. ഫത്താഹ് സഞ്ചരിച്ച ബൈക്കും, അഞ്ചരക്കണ്ടിയിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. നോമ്പ് തുറക്കാനായി വീട്ടിലേക്ക് പോകുന്നതിനിടെയുണ്ടായ ഈ ദുരന്തം നാടിനെയാകെ കണ്ണീരിലാഴ്ത്തി.
കാറാട്ട് ഇബ്രാഹിം ഹാജിയുടെയും ഫാത്തിമയുടെയും മകനാണ് മരിച്ച ഫത്താഹ്. സഹോദരങ്ങൾ: ഫസീല, ഫസൽ, ഫിദ. ഖബറടക്കം ഇന്ന് ഉച്ചക്ക് പറമ്പായി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

