കുറ്റ്യാട്ടൂർ: സേവന, പശ്ചാത്തല മേഖലകൾക്ക് വലിയ പ്രാധാന്യം നൽകിക്കൊണ്ട് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 2026-27 വർഷത്തെ വാർഷിക ബജറ്റ് അവതരിപ്പിച്ചു. 31,99,83,788 രൂപ അടങ്കൽ വരവും 30,39,92,140 രൂപ ചെലവും, 1,59,91,648 രൂപ നീക്കിയിരിപ്പുമുള്ള (മിച്ച ബജറ്റ്) വികസനോന്മുഖ ബജറ്റാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുശീല കെ.വി അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിജിലേഷ് പറമ്പൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ബജറ്റിൽ സേവന മേഖലയ്ക്കാണ് ഏറ്റവും കൂടുതൽ തുക വകയിരുത്തിയിരിക്കുന്നത് (4,35,24,334 രൂപ). പശ്ചാത്തല മേഖലയ്ക്ക് 2,91,23,000 രൂപയും, ഉത്പാദന മേഖലയ്ക്ക് 1,20,58,08 രൂപയും മാറ്റിവെച്ചിട്ടുണ്ട്.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിന്ദു പി.എം സ്വാഗതം പറഞ്ഞു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ. പ്രഭാകരൻ മാസ്റ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ടി. രാജൻ, എം.പി പങ്കജാക്ഷൻ, പി.വി കോമള, ജില്ലാ പഞ്ചായത്ത് അംഗം പി.പി റെജി, മറ്റു ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

