നാറാത്ത്: നാറാത്ത് ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളിൽ മറ്റൊരു പൊൻതൂവൽ കൂടി. ഗ്രാമപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ ആറാം വാർഡിലെ ചെക്കിയിൽ കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം നടന്നു. വൈകുന്നേരം 5:30-ന് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. റഹ്മത്ത് പുതിയ റോഡ് ഔദ്യോഗികമായി നാടിന് സമർപ്പിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അസീന എം.ടി, വാർഡ് മെമ്പർ സാബിറ, മുൻ വാർഡ് മെമ്പർ മുഹമ്മദലി, ഹുസൈൻ എൻ.വി, എം.ടി മുഹമ്മദ്, ഹാരിസ്, കാദർ, മുസമ്മിൽ എന്നിവരും നിരവധി പ്രദേശവാസികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. പ്രദേശവാസികളുടെ ദീർഘനാളത്തെ യാത്രാ ദുരിതങ്ങൾക്കാണ് ഈ റോഡ് യാഥാർത്ഥ്യമായതിലൂടെ ശാശ്വത പരിഹാരമായിരിക്കുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

