മട്ടന്നൂർ: വാഹനാപകടത്തിൽ പരുക്കേറ്റ കോൺഗ്രസ് നേതാവ് മരിച്ചു. നിടുവോട്ടും കുന്ന് കുഞ്ഞിപ്പള്ളിക്ക് സമീപം നടുവിൽ ഹൗസിൽ പി അബ്ദുൽ ഖാദർ ഹാജി (75) ആണ് മരിച്ചത്.
ഇന്ന് വൈകീട്ട് വീടിന് മുന്നിലെ റോഡിൽ വച്ചാണ് കാറിടിച്ചത്. നിടുവോട്ടും കുന്ന് കുഞ്ഞിപ്പള്ളി ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡൻ്റും മട്ടന്നൂർ മണ്ഡലം കോൺഗ്രസ് നേതാവും ഗവ. കോൺട്രാക്ടറുമായിരുന്നു.
ഭാര്യ: സി സാറോമ്മ. മക്കൾ: സി ആബൂട്ടി, സി ഷമീർ, സി ഷഹീർ, സി സമീറ. മരുമക്കൾ: വഹീദ, റജീന, റഫ്ശാന, റോയ്സൽ.
സഹോദരങ്ങൾ: മമ്മൂട്ടി (നാലാങ്കേരി), മൂസക്കുട്ടി (നാലാങ്കേരി), ഉസ്മാൻ ഡ്രൈവർ (നാലാങ്കേരി), പരേതരായ അബൂബക്കർ, കുഞ്ഞിപാത്തു.
കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, പൊറോറ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, പഴശ്ശി സർവീസ് സഹകരണ ബാങ്ക് ഡയരക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കബറടക്കം നാളെ വെള്ളി ഉച്ചയ്ക്ക് നാലാങ്കേരി ജുമാ മസ്ജിദ് കബർസ്താനിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

