2 പതിറ്റാണ്ട് മണ്ണിൽ കിടന്ന സ്വർണ്ണക്കമ്മൽ തിരികെ ലഭിച്ചു; സുവർണ്ണയ്ക്ക് ഇത് അവിശ്വസനീയം

Anees kannadiparamba

മയ്യിൽ: രണ്ട് പതിറ്റാണ്ട് മുൻപ് നഷ്ടപ്പെട്ട പ്രിയതമൻ സമ്മാനിച്ച സ്വർണ്ണക്കമ്മൽ തിരികെ ലഭിച്ചതിന്റെ അമ്പരപ്പിലും സന്തോഷത്തിലുമാണ് കരിങ്കല്‍ക്കുഴി ഊട്ടുപുറത്തെ കൃഷ്ണ നിവാസിലെ സുവര്‍ണ നാരായണന്‍ (62). സഹോദരിയുടെ വിവാഹത്തിന് ഭര്‍ത്താവ് നാരായണന്‍ സമ്മാനിച്ച അരപ്പവന്‍ സ്വര്‍ണ്ണക്കമ്മലാണ് 20 വർഷങ്ങൾക്ക് ശേഷം അത്ഭുതകരമായി തിരികെ ലഭിച്ചത്.

ഒരു ദിവസം പോലും ധരിക്കാനാവാതെ കമ്മൽ നഷ്ടപ്പെട്ടതിൽ സുവർണ്ണ വലിയ വിഷമത്തിലായിരുന്നു. പലപ്പോഴും കമ്മലിനെക്കുറിച്ച് സ്വപ്നം കാണാറുണ്ടെന്നും കണ്ടെത്തുമായിരിക്കുമെന്നും അവർ ബന്ധുക്കളോട് പറയുമായിരുന്നു. വീടിനടുത്ത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കിളച്ചിട്ട മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് കമ്മൽ കണ്ടെത്തിയത്. മയ്യിലെ മംഗലശ്ശേരി ബില്‍ഡേഴ്‌സിലെ തൊഴിലാളിയായ കെ. വിജയനാണ് മണ്ണിൽ പൊതിഞ്ഞ നിലയിൽ കമ്മൽ ലഭിച്ചത്.

വിജയൻ ഉടൻ തന്നെ വീട്ടുകാരെ വിവരമറിയിച്ചു. പരിശോധനയിൽ ഇത് സുവർണ്ണയുടെ വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട കമ്മലാണെന്ന് തിരിച്ചറിഞ്ഞു. മക്കൾ: സുനീഷ്, സുന.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!