സപ്തതിയുടെ നിറവിൽ തെയ്യം കലാകാരൻ മോഹനൻ പെരുവണ്ണാന് ആദരം

Kannadiparamba online news
Screenshot

കമ്പിൽ: സപ്തതി പൂർത്തിയാക്കിയ അതുല്യ തെയ്യം കലാകാരൻ ശ്രീ മോഹനൻ പെരുവണ്ണാനെ നാറാത്ത് കമ്പിൽ ചെറുവാക്കര കുറുവൻപറമ്പ ശ്രീ വിശ്വകർമ ക്ഷേത്ര കമ്മിറ്റി ആദരിച്ചു. തെയ്യം കലാരംഗത്തിന് അദ്ദേഹം നൽകിയ സംഭാവനകളെ മുൻനിർത്തിയാണ് ആദരവ് നൽകിയത്.

ചടങ്ങിൽ ക്ഷേത്രം തന്ത്രി ഭാസ്കരൻ ചെറുവാക്കര, രക്ഷാധികാരി ശ്രീധരൻ സി. കൊളച്ചേരി പറമ്പ, പ്രസിഡന്റ്‌ പവിത്രൻ സി. കൊളച്ചേരി പറമ്പ, സെക്രട്ടറി ഉന്മേഷ് സി, ട്രഷറർ രഘുത്തമൻ സി. മുയ്യം എന്നിവർ പങ്കെടുത്തു. ക്ഷേത്ര നർത്തകൻമാരും കമ്മിറ്റി മെമ്പർമാരും കുടുംബാംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!