സാന്ത്വന പരിചരണത്തിൽ 60 വർഷം; കെ. ദാമോദരന് ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ സ്മാരക പുരസ്കാരം സമ്മാനിച്ചു

Anees kannadiparamba

മയ്യിൽ: ചെറുപഴശ്ശി നവകേരള ഗ്രന്ഥാലയം, സുപ്രഭ കലാനിലയം എന്നിവയുടെ ആഭിമുഖ്യത്തിൽ കെ.കെ. ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ സ്മാരക അവാർഡ് വിതരണവും നാടകരാവും സംഘടിപ്പിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പരിപാടി ഉദ്ഘാടനം ചെയ്തു.

സാന്ത്വന പരിചരണ രംഗത്തെ ആറ് പതിറ്റാണ്ടുകാലത്തെ സ്തുത്യർഹമായ സേവനത്തിന് മുല്ലക്കൊടിയിലെ കെ. ദാമോദരനാണ് ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ സ്മാരക അവാർഡ് കെ.കെ. രാഗേഷിൽ നിന്നും ഏറ്റുവാങ്ങിയത്. ചടങ്ങിൽ പ്രഭാകരൻ മാസ്റ്റർ സ്മാരക അവാർഡ് വി. ഷീമയ്ക്കും കൈമാറി.

മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ. രജിത, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് വിനോദ് തായക്കര, സംഘാടക സമിതി ചെയർമാൻ കെ. സുധാകരൻ എന്നിവർ സംസാരിച്ചു. തുടർന്ന് ‘എതിര്’, ‘മഴവില്ല് വരയ്ക്കുന്നവർ’ എന്നീ നാടകങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!