നാറാത്ത്: തദ്ദേശ ദിനാഘോഷത്തിൻ്റെ ഭാഗമായി നാറാത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നാളെ (ഫെബ്രുവരി 16, തിങ്കളാഴ്ച) പൊതു ഇടം ജനകീയ ശുചീകരണം നടക്കും. രാവിലെ 9 മണിക്ക് സ്റ്റെപ്പ് റോഡിൽ വെച്ച് നടക്കുന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്മത്ത് ഉദ്ഘാടനം ചെയ്യും.
നാടിന്റെ ശുചിത്വം ഉറപ്പുവരുത്തുന്നതിനും പൊതുയിടങ്ങൾ മാലിന്യമുക്തമാക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ഈ യജ്ഞത്തിൽ ജനപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, നാട്ടുകാർ എന്നിവർ പങ്കാളികളാകും. ഏവരുടെയും സഹകരണം ഉണ്ടാകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഭ്യർത്ഥിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

