നാറാത്ത്: കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് നാറാത്ത് സ്വദേശി മനോജ് കെ. ഗോവിന്ദിന് ഭാരത് സേവക് സമാജ് (BSS) ദേശീയ പുരസ്കാരം ലഭിച്ചു. മികച്ച തബലിസ്റ്റും വീഡിയോ എഡിറ്റിംഗ് രംഗത്തെ വിദഗ്ധനുമായ മനോജ്, ‘കണ്ണൂർ സംഗീത കൂട്ടായ്മ’ എന്ന സംഘടനയിലൂടെ നടത്തിയ നിസ്വാർത്ഥമായ പ്രവർത്തനങ്ങളാണ് ഇദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.
കണ്ണൂരിലെ അറിയപ്പെടാതെ പോയ നിരവധി കലാകാരന്മാരുടെ ഗാനങ്ങളും കഥകളും റെക്കോർഡ് ചെയ്തും, അവയ്ക്ക് കൃത്യമായ ശബ്ദമിശ്രണവും എഡിറ്റിംഗും നടത്തി വീഡിയോകളാക്കി മാറ്റിയും സോഷ്യൽ മീഡിയയിലൂടെ ലോകമെങ്ങും എത്തിക്കുന്നതിൽ മനോജ് ശ്രദ്ധേയമായ പങ്ക് വഹിച്ചു വരുന്നു. തിരുവനന്തപുരം കവടിയാറിലെ ബി.എസ്.എസ് ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ ദേശീയ അധ്യക്ഷൻ ബി.എസ് ഗോപകുമാർ പുരസ്കാരം സമ്മാനിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

