സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ,10 വയസ്സുകാരിക്ക് നേരേ പീഡനശ്രമം; പ്രതിക്ക് തടവും പിഴയും

Kannadiparamba online news
Screenshot

കണ്ണൂർ: മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും പത്തു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും പ്രതിക്ക് കനത്ത ശിക്ഷ വിധിച്ച് കോടതി. ചക്കരക്കൽ പാനേരിച്ചാലിലെ കെ.കെ. സദാനന്ദനെയാണ് (64) കണ്ണൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.

സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചു. പത്ത് വയസ്സുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ 20 വർഷം തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. പിഴത്തുക അതിജീവിതകൾക്ക് നൽകാനും കോടതി ഉത്തരവിട്ടു. ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. 2024-ൽ നടന്ന രണ്ട് കേസുകളിലും പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.പി. പ്രീതാകുമാരി ഹാജരായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!