
കുറ്റ്യാട്ടൂർ: പൊറോളത്തെ കായിക പ്രേമികളുടെയും യുവാക്കളുടെയും ദീർഘകാലത്തെ ആഗ്രഹമായ ഫുട്ബോൾ മൈതാനം യാഥാർത്ഥ്യമായി. നാറാത്ത് സ്വദേശി ഹരിദാസൻ സൗജന്യമായി വിട്ടുനൽകിയ സ്ഥലത്താണ് താൽക്കാലിക മൈതാനം ഒരുക്കിയത്. മൈതാനത്തിന്റെ ഉദ്ഘാടനം സ്ഥലമുടമ ഹരിദാസൻ തന്നെ നിർവ്വഹിച്ചു.
വാർഡ് മെമ്പർ യൂസഫ് പാലക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാടിന്റെ കായിക മുന്നേറ്റത്തിന് മൈതാനം വലിയ മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ബശ്രീയ എ.വി, കേശവൻ നമ്പൂതിരി, ടി.ഒ. നാരായണൻ കുട്ടി, ദാമോദരൻ സി.കെ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. വികസന സമിതി കൺവീനർ ശശീധരൻ മാസ്റ്റർ സ്വാഗതവും പ്രമോദ് നന്ദിയും രേഖപ്പെടുത്തി. സ്വന്തമായി കളിക്കളമില്ലാതിരുന്ന പൊറോളത്തെ യുവാക്കൾക്ക് ഈ പുതിയ മൈതാനം വലിയ ആവേശമാണ് പകരുന്നത്.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

