മയ്യിൽ: വീട്ടിലെ കസേരയിൽ നിന്ന് എഴുന്നേൽക്കുന്നതിനിടെ വീണ് കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഫുട്ബോൾ താരം ഒ. സുജിത്ത് (45) അന്തരിച്ചു. കുറ്റ്യാട്ടൂർ പത്താം മൈൽ സ്വദേശിയായ സുജിത്ത് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
കഴിഞ്ഞ ഞായറാഴ്‌ച രാത്രി എട്ട് മണിയോടെ വീട്ടിലെ വരാന്തയിൽ കസേരയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ തെന്നിവീഴുകയായിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കണ്ണൂരിലെയും മംഗളൂരുവിലെയും വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പത്താംമൈൽ യുവതരംഗം സ്പോർട്‌സ് ക്ലബ്ബ്, 97 മയ്യിൽ ഫുട്ബോൾ ക്ലബ്ബ് എന്നിവയിലെ സജീവ ഫുട്ബോൾ താരമായിരുന്നു സുജിത്ത്. കായിക മേഖലയിലെ അദ്ദേഹത്തിന്റെ ഇടപെടലുകൾ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു.
• പിതാവ്: പരേതനായ കെ. ഉത്തമൻ.
• മാതാവ്: ഒ. രോഹിണി.
• ഭാര്യ: അതുല്യ.
• മകൾ: ഏക.
• സഹോദരങ്ങൾ: സുമേഷ് (പത്താംമൈൽ), സുനില (തലശ്ശേരി).
സംസ്കാരം:
ശനിയാഴ്ച രാവിലെ പത്ത് മണിക്ക് കുറ്റ്യാട്ടൂർ പൊറോളം പൊതുശ്‌മശാനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

