തളിപ്പറമ്പ് മന്നയിൽ ബേക്കറിയിലും, കഫേയിലും സാമൂഹ്യ വിരുദ്ധരുടെ ആക്രമം

Kannadiparamba online news

തളിപ്പറമ്പ് മന്നയിൽ ബേക്കറിയിലും, കഫേയിലും സാമൂഹ്യ വിരുദ്ധരുടെ ആക്രമം
മന്നയിലെ സ്പിന്നി കഫേ, മിംസ് ബേക്കറിയിലുമാണ് വ്യാഴാഴ്ച്ച രാത്രി 11 മണിയോടെ അക്രമം നടന്നത്. ബൈക്കിലെത്തിയ രണ്ടുപേരാണ് അക്രമം നടത്തിയത്
സ്പിന്നി കഫേയിൽ സ്ഥാപനം അടിച്ചു തകർക്കുകയും ജീവനക്കാരെ അക്രമിക്കുകയും ചെയ്തു
ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.മുഹമ്മദ്, ഇജാസ്, മഹമ്മൂദ് എന്നിവരുടെ ഉടമസ്ഥതയിലുള്ള
കഫേ ഷോപ്പിനും, ഇർഷാദിൻ്റെ ഉടമസ്ഥതയിലുള്ള ബേക്കറിക്കും നേരെയുമാണ് അക്രമം നടന്നത്.ഷോപ്പിലെ ഫർണിച്ചറുകളും ഗ്ലാസ് ജഗുകളും എറിഞ്ഞുടച്ചു. കർട്ടൻ വലിച്ചു കീറുകയും അടുക്കള സാധനങ്ങൾ മുഴുവൻ നശിപ്പിക്കുകയും ചെയ്തു. തളിപ്പറമ്പ് പോലീസ് സ്ഥലതെത്തി പരിശോധന നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!