അനീസ് കണ്ണാടിപറമ്പ ✍️
കമ്പിൽ: ‘ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ’ എന്ന പ്രമേയത്തിൽ ഫെബ്രുവരി 4 മുതൽ 8 വരെ കാസർഗോഡ് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക മഹാസമ്മേളനത്തിന്റെ പ്രചരണാർത്ഥം SKJM കമ്പിൽ റേഞ്ച് വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. ഇന്ന് (ഫെബ്രുവരി ഒന്നിന് ഞായറാഴ്ച) നടന്ന ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്.
ഉസ്താദ് അഷ്റഫ് അൽ ഖാസിമി ജാഥാ ക്യാപ്റ്റനായും ഹാരിസ് ദാരിമി പാട്ടയം, റഫീഖ് ഹുദവി കുറ്റിയാട്ടൂർ, യൂസഫ് ഹാജി എന്നിവർ വൈസ് ക്യാപ്റ്റൻമാരായും ജാഥ നയിച്ചു. ഇ.വി. അഷ്റഫ് മൗലവി (ഡയറക്ടർ), ഫാസിൽ ഫാളിലി, സലീം അസ്അദി (അസി. ഡയറക്ടർമാർ) എന്നിവരുടെ നേതൃത്വത്തിലാണ് ജാഥാ ക്രമീകരണങ്ങൾ നടന്നത്.
പാമ്പുരുത്തിയിൽ നിന്നാരംഭിച്ച ജാഥ മടത്തികൊവ്വൽ, കണ്ടത്തിൽ, ആലിങ്കിൽ, നാറാത്ത്, കുമ്മായകടവ്, പാട്ടയം, വളവിൽ ചെലേരി, ചെലേരി, പള്ളിപ്പറമ്പ്, പള്ളിയത്, തൈ വളപ്പ്, നെല്ലിക്കപ്പാലം, പൊയ്യൂർ, പറശ്ശിനി റോഡ്, നണിയൂർ, പന്യങ്കണ്ടി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം രാത്രിയോടെ കമ്പിൽ ടൗണിൽ സമാപിച്ചു.
ബസ്താനി ഖാസിം ഹുദവി (മീഡിയ വിംഗ് ചെയർമാൻ), മുഷ്താഖ് ദാരിമി (കൺവീനർ), റഈസ് അസ്അദി (കോർഡിനേറ്റർ), അസീസ് ഹാജി, മൊയ്തീൻ കുട്ടി, സി.പി. സകരിയ്യ ദാരിമി, മുസ്തഫ മൗലവി, ഷിഹാബുദ്ധീൻ ദാരിമി, മുസ്തഫ ഹാജി നാറാത്ത് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.നിരവധി പ്രവർത്തകരും വാഹനങ്ങളും അണിനിരന്ന ജാഥ മഹാസമ്മേളനത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിൽ വൻ വിജയമായി.




വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

