കണ്ണാടിപ്പറമ്പിൽ വാഹനാപകടം: ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ടു

Anees kannadiparamba

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ഹൈസ്കൂളിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു . കൊറ്റാളിക്കാവ് റോഡ് സ്വദേശി അനീഷ് (35) ആണ് അന്തരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2:10-ഓടെ മുന്നിലുണ്ടായിരുന്ന ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന ബസ്സുമായി ബൈക്ക് കൂട്ടിയിടിച്ചായിരുന്നു അപകടം.

നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

• അച്ഛൻ: കരുണാകരൻ.

• അമ്മ: ചന്ദ്രമതി.

• സഹോദരങ്ങൾ: ഷൈജു, ഷൈനി.

മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ഇന്ന് നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!