മയ്യിൽ: കുടുംബശ്രീ സംസ്ഥാന ബഡ്സ് ഒളിമ്പ്യ കായിക മേളയുടെ ആദ്യ ദിനത്തിൽ കണ്ണൂരിനായി സ്വർണ്ണനേട്ടം കൈവരിച്ച അരുൺ ബാബുവിനെ മയ്യിൽ ഗ്രാമപഞ്ചായത്ത് അധികൃതർ നേരിട്ടെത്തി അനുമോദിച്ചു. കുറ്റ്യാട്ടൂർ കുടുംബശ്രീ സി.ഡി.എസിന് കീഴിലെ സ്നേഹതീരം ബഡ്സ് സ്കൂൾ വിദ്യാർത്ഥിയായ അരുൺ, സീനിയർ ഹയർ എബിലിറ്റി വീൽചെയർ റേസിലാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
നിരന്തോട് ചന്ദനക്കമ്പനി റോഡിലെ അരുണിന്റെ വീട്ടിലെത്തിയ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ് കുമാർ, വൈസ് പ്രസിഡന്റ് എൻ.വി. ശ്രീജിനി എന്നിവരും മറ്റ് ജനപ്രതിനിധികളും അരുണിന് നാടിന്റെ പേരിൽ അഭിനന്ദനങ്ങളും ആദരവും കൈമാറി. പരിമിതികളെ ഇച്ഛാശക്തി കൊണ്ട് മറികടന്ന് അരുൺ നേടിയ ഈ വിജയം നാടിനാകെ അഭിമാനമാണെന്ന് പ്രസിഡന്റ് പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

