കണ്ണൂർ: ശബരിമല സ്വർണ്ണക്കൊള്ളയിലെ പ്രതികളെ സംരക്ഷിക്കുന്ന പിണറായി സർക്കാരിനും സി.പി.എമ്മിനുമെതിരെ കടുത്ത വിമർശനവുമായി ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്. ശബരിമല സ്വർണ്ണക്കൊള്ളയിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ആഹ്വാനപ്രകാരം കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയും തട്ടിപ്പും പിണറായി സർക്കാരിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ അന്വേഷണസംഘം ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്ന കുഞ്ഞികൃഷ്ണനെ പുറത്താക്കിയ സി.പി.എം നടപടിയും ആൻ്റണി രാജുവിന്റെ ശിക്ഷാവിധിയും ഉയർത്തിക്കാട്ടി സർക്കാർ അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്ന് മാർട്ടിൻ ജോർജ് കുറ്റപ്പെടുത്തി.
വി.വി പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. ടി.ഒ മോഹനൻ, കെ. പ്രമോദ്, റിജിൽ മാക്കുറ്റി തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

