നാറാത്ത്: കുടുംബശ്രീ മിഷൻ പദ്ധതിയുടെ ഭാഗമായി നാറാത്ത് ഗ്രാമപഞ്ചായത്തിൽ ഗുണഭോക്താക്കൾക്കുള്ള കോഴി വിതരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്മത്ത് നിർവ്വഹിച്ചു. കുടുംബശ്രീ അംഗങ്ങളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം.പി. മുഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മിഷന്റെ വിവിധ പ്രവർത്തകരും ഗുണഭോക്താക്കളും ചടങ്ങിൽ പങ്കെടുത്തു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

