മയ്യിൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കും മറ്റ് ത്രിതല പഞ്ചായത്ത് അംഗങ്ങൾക്കും സ്വീകരണം നൽകി. മയ്യിൽ പോലീസ് സബ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.പി. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു.
മയ്യിൽ ടൗണിൽ അടിയന്തരമായി നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങളും വ്യാപാരികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും അടങ്ങിയ നിവേദനം യൂണിറ്റ് ഭാരവാഹികൾ ചേർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ് കുമാർ മാസ്റ്റർക്ക് കൈമാറി. ചടങ്ങിൽ വെച്ച് വ്യാപാരികളുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാരങ്ങളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.
മയ്യിൽ വ്യാപാരോത്സവത്തിലെ ബമ്പർ സമ്മാനമായ സ്കൂട്ടറിന്റെ നറുക്കെടുപ്പും മറ്റ് പ്രോത്സാഹന സമ്മാന നറുക്കെടുപ്പും പഞ്ചായത്ത് പ്രസിഡന്റും വാർഡ് അംഗങ്ങളും ചേർന്ന് നിർവ്വഹിച്ചു. യൂണിറ്റ് സെക്രട്ടറി രാജീവ് മാണിക്കോത്ത്, ട്രഷറർ ഷറഫുദ്ദീൻ പി, യൂത്ത് വിംഗ് പ്രസിഡന്റ് മുസ്തഫ എ.എം, വനിതാ വിംഗ് പ്രസിഡന്റ് സബീന കെ എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

