കണ്ണൂർ കോർപ്പറേഷൻ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്; കെ. സുധാകരൻ എം.പിയുടെ നേതൃത്വത്തിൽ പ്രാരംഭ ചർച്ച നടത്തി

Anees kannadiparamba

കണ്ണൂർ: കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ ജവഹർ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കുന്നതിന്റെ ഭാഗമായി വ്യാപാരികളുടെ യോഗം ചേർന്നു. കെ. സുധാകരൻ എം.പിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ സ്റ്റേഡിയം കോംപ്ലക്സിലെ വ്യാപാരികളാണ് പങ്കെടുത്തത്. അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയാകാൻ കഴിയുന്ന വിധത്തിൽ ആധുനിക പാർക്കിംഗ്, ഡ്രെയിനേജ് സംവിധാനങ്ങൾ ഒരുക്കി വിദേശികളെപ്പോലും ആകർഷിക്കുന്ന നിലവാരത്തിലേക്ക് സ്റ്റേഡിയത്തെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് കെ. സുധാകരൻ എം.പി പറഞ്ഞു.

നവീകരണ പ്രവൃത്തികൾ നടക്കുമ്പോൾ വ്യാപാരികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഗണിക്കുമെന്നും പദ്ധതിയുടെ വിജയത്തിനായി എല്ലാവരുടെയും സമ്പൂർണ്ണ സഹകരണം ഉണ്ടാകണമെന്നും മേയർ അഡ്വ. പി. ഇന്ദിര ആവശ്യപ്പെട്ടു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. ലിഷ ദീപക്, റിഷാം താണ, റിജിൽ ചന്ദ്രൻ മാക്കുറ്റി, ഷമീമ ടീച്ചർ, കോർപ്പറേഷൻ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, റവന്യൂ ഓഫീസർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!