കണ്ണാടിപ്പറമ്പ്: ഗ്രാമവികസന പദ്ധതി പ്രകാരം കെ.വി. സുമേഷ് എം.എൽ.എ അനുവദിച്ച 21 ലക്ഷം രൂപ വിനിയോഗിച്ച് നാറാത്ത് ഗ്രാമപഞ്ചായത്തിലെ കണ്ണാടിപ്പറമ്പ് അമ്പലം വാക്കരച്ചിറ റോഡിന്റെ (വൃന്ദാവനം ഹോട്ടലിന് സമീപം) റീ ടാറിംഗ് പ്രവൃത്തികൾക്ക് തുടക്കമായി. ഇന്ന് (ചൊവ്വ )(27/01/2026) മുതൽ പ്രവൃത്തി ആരംഭിച്ച സാഹചര്യത്തിൽ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
റോഡ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ യാത്രക്കാർ സഹകരിക്കണമെന്ന് വാർഡ് മെമ്പർ കണ്ടപ്പൻ രാജീവൻ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

