സോഫയിൽ ഒളിഞ്ഞിരുന്ന കമ്മൽ; ഉടമയെ കണ്ടെത്തി കൈമാറി നാലാം ക്ലാസുകാരൻ വി. ഭഗത്

Anees kannadiparamba

ഇരിക്കൂർ: സത്യസന്ധതയുടെ തിളക്കവുമായി കല്യാട്ടെ വി. ഭഗത് എന്ന കൊച്ചു മിടുകൻ. പിതാവ് വിനോദ് കുമാർ നടത്തുന്ന ഫർണിച്ചർ നിർമ്മാണ സ്ഥാപനത്തിലെ സോഫയിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണക്കമ്മൽ ഉടമയ്ക്ക് തിരികെ നൽകി മാതൃകയായിരിക്കുകയാണ് ഈ നാലാം ക്ലാസുകാരൻ. ഇരൂഡ് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ഭഗത്.

അവധി ദിവസത്തിൽ പിതാവിന്റെ കടയിലെത്തിയ ഭഗത്, കൗതുകത്തിന് സോഫ പരിശോധിച്ചപ്പോഴാണ് ഉള്ളിൽ കമ്മൽ കണ്ടത്. വിവരം പിതാവിനെ അറിയിച്ചപ്പോൾ, ഇരൂഡ് സ്കൂൾ പ്രധാനാധ്യാപകൻ ഷാജുമോൻ നന്നാക്കാൻ നൽകിയ സോഫയാണിതെന്ന് മനസ്സിലാക്കി. അദ്ദേഹത്തെ ബന്ധപ്പെട്ടപ്പോഴാണ് തന്റെ പേരക്കുട്ടിയുടേതാണെന്നും മാസങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ടതാണെന്നും ഉറപ്പിച്ചത്. സ്കൂൾ അസംബ്ലിയിൽ വെച്ച് ഭഗത്തിനെ പ്രധാനാധ്യാപകൻ ഷാജുമോൻ സമ്മാനം നൽകി അനുമോദിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!