പുലീപ്പി ഹിന്ദു എൽ.പി സ്കൂളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

Anees kannadiparamba

പുല്ലൂപ്പി : രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പുലീപ്പി ഹിന്ദു എൽ.പി. സ്കൂളിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സി.വി. സുധാമണി ദേശീയ പതാക ഉയർത്തി.

തുടർന്ന് നടന്ന ചടങ്ങിൽ റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ വിദ്യാർത്ഥികളോട് സംസാരിച്ചു. യുവതലമുറയിൽ രാജ്യസ്നേഹവും പൗരബോധവും വളർത്തുന്നതിൽ ഇത്തരം ആഘോഷങ്ങൾ നിർണ്ണായക പങ്കുവഹിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു. പി.ടി.എ അംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ആഘോഷങ്ങളിൽ പങ്കുചേർന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!