മൈലാഞ്ചി ചുവപ്പിലലിഞ്ഞ് കണ്ണൂർ പുഷ്‌പോത്സവം; മെഹന്തി ഫെസ്റ്റ് ശ്രദ്ധേയമായി

Anees kannadiparamba

കണ്ണൂർ: പൂക്കളുടെ വസന്തത്തിനൊപ്പം മൈലാഞ്ചി ചുവപ്പിന്റെ അഴകുമായി കണ്ണൂർ പുഷ്‌പോത്സവം. പുഷ്‌പോത്സവ നഗരിയിൽ സംഘടിപ്പിച്ച മെഹന്തി ഫെസ്റ്റ് കാണികൾക്ക് വേറിട്ട അനുഭവമായി. അതിഥി തൊഴിലാളികളടക്കം നൂറുകണക്കിന് പേരാണ് മെഹന്തി ഡിസൈനുകൾ വരയ്ക്കാനും ആസ്വദിക്കാനുമായി എത്തിയത്.

കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. റീന മെഹന്തി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പി.കെ. പ്രേമരാജൻ അധ്യക്ഷനായി. ടി. വേണുഗോപാൽ, ലക്ഷ്മി പട്ടേരി എന്നിവർ സംസാരിച്ചു. മെഹന്തി മത്സരത്തിന് പുറമെ ബൊക്കെ നിർമ്മാണം, പുഷ്പാലങ്കാരം എന്നീ മത്സരങ്ങളും നടന്നു.

വരാനിരിക്കുന്ന പരിപാടികൾ:

• ജനുവരി 26 (തിങ്കൾ): രാവിലെ 10-ന് വെജിറ്റബിൾ കാർവിംഗ് മത്സരം. ഉച്ചയ്ക്ക് 2-ന് ഭിന്നശേഷി വിഭാഗക്കാരുടെ സ്‌നേഹസംഗമം ഐ.ആർ.പി.സി ചെയർമാൻ എം. പ്രകാശൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5-ന് കരോക്കെ ഗാനമേള, 7-ന് കൊറ്റാളി ഭാവചാരുത കലാക്ഷേത്രത്തിന്റെ ‘ദേവനടനം’.

• ജനുവരി 27 (ചൊവ്വ): രാവിലെ 10-ന് കാർഷിക സെമിനാറും റെസിഡൻസ് അസോസിയേഷനുകളെ ആദരിക്കലും. ഉച്ചയ്ക്ക് 3-ന് പാചക മത്സരം (കാവത്ത് പുഴുക്ക്, റാഗി ഹൽവ). വൈകിട്ട് 5-ന് ബഡ്‌സ് സ്കൂൾ കലാമേള. 7 മണിക്ക് നീലാംബരി കണ്ണടിപ്പറമ്പിന്റെ കൈകൊട്ടിക്കളി, തുടർന്ന് സ്വരലയ മയ്യിലിന്റെ കരോക്കെ ഗാനമേള.

മത്സര വിജയികൾ:

• മെഹന്തി ഫെസ്റ്റ്: തസ്‌നി – മുഹ്‌സിന (ഒന്നാം സ്ഥാനം), ഷാന – ജെസ്‌ന (രണ്ടാം സ്ഥാനം).

• പുഷ്പാലങ്കാരം: ആൻഷി ദുഷ്യന്ത് (ഒന്നാം സ്ഥാനം), അവാൻഷിക അനിത് (രണ്ടാം സ്ഥാനം).

• ബൊക്കെ നിർമ്മാണം (കുട്ടികൾ): ദിയ എ. സുജിത്ത് (ഒന്നാം സ്ഥാനം), അവൻഷിക അനിത് (രണ്ടാം സ്ഥാനം).

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!