കണ്ണൂർ : കുടുംബശ്രീ സംസ്ഥാന ബഡ്‌സ് ഒളിമ്പ്യാഡിന്റെ ആദ്യ ദിനത്തിൽ കണ്ണൂരിന് അഭിമാനമായി അരുൺ ബാബുവിന്റെ സ്വർണ്ണനേട്ടം. സീനിയർ ഹയർ എബിലിറ്റി വീൽചെയർ റേസിൽ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് അരുൺ ഒന്നാമതെത്തിയത്. ജില്ലാതല മത്സരത്തിലും ഇതേ ട്രാക്കിൽ വിജയിച്ച അരുൺ ആ പ്രകടനം സംസ്ഥാന തലത്തിലും ആവർത്തിച്ചു.
കുറ്റ്യാട്ടൂർ കുടുംബശ്രീ സി.ഡി.എസിന് കീഴിലുള്ള സ്നേഹതീരം ബഡ്‌സ് സ്കൂളിലെ വിദ്യാർത്ഥിയാണ് 27-കാരനായ അരുൺ ബാബു. ശാരീരിക വെല്ലുവിളികളെ മനക്കരുത്ത് കൊണ്ട് മറികടന്ന അരുണിന് ക്രിക്കറ്റും ഫുട്ബോളുമാണ് ഇഷ്ട വിനോദങ്ങൾ.
“കണ്ണൂരിന് വേണ്ടി ആദ്യ സ്വർണ്ണം നേടാനായതിൽ വലിയ സന്തോഷമുണ്ട്. ഇത്തവണ ഓവറോൾ ചാമ്പ്യൻഷിപ്പ് കപ്പ് മണ്ണിലേക്ക് തന്നെ വരുമെന്നാണ് പ്രതീക്ഷ”- സ്വർണ്ണനേട്ടത്തിന് ശേഷം അരുൺ പറഞ്ഞു. അരുണിന്റെ ഈ വിജയം
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

