കാട്ടാമ്പള്ളി: പെൺകുട്ടിയെ ഉപദ്രവിച്ച പ്രതിയുടെ പരാക്രമം; പോലീസ് ജീപ്പിന്റെ ചില്ല് തലകൊണ്ട് അടിച്ചുതകർത്തു

Kannadiparamba online news
Screenshot

കണ്ണൂർ: കാട്ടാമ്പള്ളിയിൽ പതിനൊന്നുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ പ്രതി പോലീസ് ജീപ്പിന്റെ ചില്ല് തലകൊണ്ട് അടിച്ചുതകർത്തു. സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവങ്ങൾ അരങ്ങേറിയത്.

പ്രതിയുടെ താമസസ്ഥലത്തിന് സമീപമുള്ള ബന്ധുവീട്ടിലെത്തിയതായിരുന്നു പെൺകുട്ടി. ഈ സമയം പരിസരത്ത് ആരും ഇല്ലാത്തത് മുതലെടുത്ത് പ്രതി കുട്ടിയെ എടുത്തുയർത്തുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. നിലവിളിച്ച് കുതറിമാറി ഓടിയ പെൺകുട്ടി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ വളപട്ടണം പോലീസിൽ വിവരം നൽകി.

സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയ പ്രതി. പ്രതി വളപട്ടണം പോലീസ് സ്റ്റേഷൻ മുറ്റത്ത് നിർത്തിയിട്ട വാഹനം തകർത്തു. യുവാവ് പിൻവശത്തെ സൈഡ് ഗ്ലാസ് സ്വന്തം തലകൊണ്ട് ഇടിച്ചുതകർക്കുകയായിരുന്നു.. പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തു. മദ്യലഹരിയിലായിരുന്ന പ്രതി പേര് വെളിപ്പെടുത്താൻ തയ്യാറായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. 

മൊഴി രേഖപ്പെടുത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!