കണ്ണൂർ: ഡിവൈഎസ്പിയെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സുരേന്ദ്രനെ കേസിൽ നിന്നും ഒഴിവാക്കിയത്.
2016-ൽ അന്നത്തെ ഡിവൈഎസ്പി സദാനന്ദനെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഭീഷണിപ്പെടുത്തി എന്നതായിരുന്നു കേസ്. ഫസൽ വധക്കേസിൽ ആർ എസ് എസ് – ബി ജെപി പ്രവർത്തകരെ പ്രതികളാക്കാൻ പൊലീസ് നീക്കം നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള സുരേന്ദ്രന്റെ ഭീഷണി.
വർഷങ്ങൾ നീണ്ട നിയമനടപടികൾക്കൊടുവിലാണ് സുരേന്ദ്രനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വിട്ടയച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

