മയ്യിൽ: നാട്യങ്ങളില്ലാതെ ഒരു കൂട്ടം ഗ്രാമീണർ പുരാണകഥ നാടകമായി അവതരിപ്പിക്കുമ്പോൾ അരങ്ങിലും അണിയറയിലുമുണ്ടാകുന്ന രസകരമായ സംഭവങ്ങൾ കോർത്തിണക്കി മയ്യിൽ നാടകക്കൂട്ടത്തിന്റെ ‘വേലായുധന്റെ ഭീമൻ’ അരങ്ങിലെത്തുന്നു. ജനുവരി 25-ന് വൈകീട്ട് ഏഴിന് മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിലാണ് നാടകം അവതരിപ്പിക്കുന്നത്.
കെ.കെ. കുഞ്ഞനന്തൻ സ്മാരക പബ്ലിക് ലൈബ്രറിയുടെയും നാടകക്കൂട്ടത്തിന്റെയും വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി. ബിനീഷ് ചേളന്നൂർ രചനയും സുരേഷ് കുട്ടിരാമൻ സംവിധാനവും നിർവ്വഹിക്കുന്ന ഈ നാടകം ‘നാടകത്തിനുള്ളിലെ നാടകം’ എന്ന സവിശേഷതയാൽ വേറിട്ട അനുഭവമാകും ആസ്വാദകർക്ക് നൽകുക.
വാർഷികാഘോഷം വൈകീട്ട് ഏഴിന് പ്രശസ്ത സിനിമാ-നാടക സംവിധായകൻ പ്രിയനന്ദൻ ഉദ്ഘാടനം ചെയ്യും. നാടകക്കൂട്ടം സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച നാടകരചനാ മത്സരത്തിലെ വിജയികൾക്കുള്ള അവാർഡ് വിതരണം ഓടക്കുഴൽ അവാർഡ് ജേതാവ് ഇ.പി. രാജഗോപാലൻ നിർവ്വഹിക്കും. നാടിന്റെ സാംസ്കാരിക കൂട്ടായ്മയുടെ കരുത്ത് വിളിച്ചോതുന്ന പരിപാടിയിലേക്ക് മുഴുവൻ കലാസ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

