ദേശീയ പണിമുടക്ക് വിജയിപ്പിക്കുക; നിർമ്മാണ തൊഴിലാളി യൂണിയൻ (CITU) ചെറാട്ട്മൂല യൂണിറ്റ് കൺവെൻഷൻ ചേർന്നു

Kannadiparamba online news

ചട്ടുകപ്പാറ: കേന്ദ്ര ഗവൺമെന്റിന്റെ തൊഴിലാളി-കർഷക ദ്രോഹനയങ്ങൾ തിരുത്തണമെന്നും തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഫെബ്രുവരി 12-ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ ആഹ്വാനം. സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പണിമുടക്കിന്റെ പ്രചരണാർത്ഥം നിർമ്മാണ തൊഴിലാളി യൂണിയൻ (CITU) ചെറാട്ട്മൂല യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു.

ഉദ്ഘാടനം:

സി.ഐ.ടി.യു മയ്യിൽ ഏരിയ പ്രസിഡന്റ് കെ. നാണു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പി.പി. പവിത്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിർമ്മാണ തൊഴിലാളി യൂണിയൻ വേശാല ഡിവിഷൻ സെക്രട്ടറി കെ. രാമചന്ദ്രൻ, പ്രസിഡന്റ് എ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ബി. ദാമോദരൻ സ്വാഗതം പറഞ്ഞു. പണിമുടക്കിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കൂടുതൽ പ്രചരണ പരിപാടികൾ സംഘടിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!