ദേശീയപാത നിർമ്മാണത്തിനിടെ ഉണ്ടാകുന്ന മണ്ണിടിച്ചിലും അപകടങ്ങളും ഒഴിവാക്കുന്നതിന് നിർമ്മാണ പ്രദേശത്തെ മണ്ണിന്റെ ഘടന സംബന്ധിച്ച് വിശദമായ പഠനം നടത്തി ആവശ്യമായ തുടർനടപടികൾ സ്വീകരിക്കണമെന്ന് കെ.വി. സുമേഷ് എം.എൽ.എ ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. മണ്ണിന്റെ ഘടനാപരമായ പ്രത്യേകതകളാൽ കോട്ടക്കുന്ന് ഭാഗത്ത് റോഡ് താഴുകയും, എംബാങ്ക്‌മെന്റ് ഇടിയുകയും ചെയ്യുന്നത് മൂലം ജനങ്ങൾക്കുണ്ടാകുന്ന ഭീതി അകറ്റുന്നതിന് ദേശീയപാത അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണം. ചതുപ്പിൽ സംരക്ഷണഭിത്തി നിർമ്മിച്ച് മണ്ണിട്ടുയർത്തിയാണ് നിലവിൽ വയഡക്റ്റ് നിർമ്മിച്ചിരിക്കുന്നത്. ഇത് അപകടത്തിന് ഇടയാക്കുന്നതിനാൽ വയഡക്റ്റ് നിർമ്മാണം തുടങ്ങിയിരിക്കുന്ന സ്ഥലത്തുനിന്ന് രണ്ടോ മൂന്നോ സ്പിൻ പുറകോട്ട് നിർമ്മക്കണമെന്നും ഇതിലൂടെ റോഡിന്റെ ഇരു വശങ്ങളിലുമുള്ള ആളുകളുടെ സഞ്ചാരത്തിന് പ്രയോജനകരമാകുമെന്നും എം.എൽ.എ പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

