കുറ്റ്യാട്ടൂർ: കോർലാട് ഇ.എം.എസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ നാട്ടിലെ പ്രതിഭകളെ ആദരിച്ചു. സിനിമയിലും കായിക രംഗത്തും മികവ് തെളിയിച്ച പ്രതിഭകൾക്കാണ് അനുമോദനം നൽകിയത്.
‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ എന്ന സിനിമയിൽ ബാലതാരമായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച പ്രിയരഞ്ജ്, ഇൻക്ലൂസീവ് സ്പോർട്സ് സെലക്ഷനിൽ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടിയ അനുഷ്ക് കെ.പി. എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് അംഗം എം.പി. പങ്കജാക്ഷൻ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ബി.കെ. വിജേഷ് അധ്യക്ഷത വഹിച്ചു. പി.കെ. പുരുഷോത്തമൻ, കെ. നാരായണൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വായനശാല സെക്രട്ടറി എം.പി. രാജേഷ് സ്വാഗതവും വനിതാവേദി പ്രസിഡന്റ് പി.കെ. സീത നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

