കൊളച്ചേരി: മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്നും വർധിപ്പിച്ച പ്രീമിയം തുക കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.എസ്.പി.എ കൊളച്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
പ്രധാന ആവശ്യങ്ങൾ:
മെഡിസെപ്പ് പദ്ധതിയുടെ ആനുകൂല്യം ആയുർവേദം, ഹോമിയോപ്പതി തുടങ്ങി എല്ലാ ചികിത്സാ മേഖലകൾക്കും ബാധകമാക്കുക, പദ്ധതിയിൽ ഓപ്ഷൻ സൗകര്യം ഏർപ്പെടുത്തുക, ആശുപത്രി ചെലവുകൾ പൂർണ്ണമായും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധത്തിലൂടെ ഉന്നയിച്ചത്.
സി. വാസു മാസ്റ്റർ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. പി. ശിവരാമൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി. ശ്രീധരൻ മാസ്റ്റർ, പി.കെ. പ്രഭാകരൻ മാസ്റ്റർ, കെ.പി. ചന്ദ്രൻ മാസ്റ്റർ, എം. ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എൻ.കെ. മുസ്തഫ സ്വാഗതവും എ.പി. രാജീവൻ നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

