മയ്യിൽ പവർ ക്രിക്കറ്റ്:വ്യാപാരി വ്യവസായി സമിതി മയ്യിൽ യൂണിറ്റിന് വിജയം

Kannadiparamba online news

മയ്യിൽ: മയ്യിൽ പവർ ക്രിക്കറ്റ് സംഘടിപ്പിക്കുന്ന 30 ഓവർ വൈറ്റ് ബോൾ ഏകദിന ടൂർണമെന്റിൽ വ്യാപാരി വ്യവസായി സമിതി മയ്യിൽ യൂണിറ്റിന് ഉജ്ജ്വല വിജയം. ആവേശകരമായ പോരാട്ടത്തിൽ മയ്യിൽ എയ്സ് ബിൽഡേഴ്സിനെ 5 വിക്കറ്റിനാണ് സമിതി പരാജയപ്പെടുത്തിയത്. മികച്ച പ്രകടനം കാഴ്ചവെച്ച വ്യാപാരി വ്യവസായി സമിതിയുടെ ഷൈജു പി. കമ്പിലിനെ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു.

ഉദ്ഘാടനം:

സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ (റിട്ട.) എം.വി. അബ്ദുള്ള ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. രാജു പപ്പാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കണ്ണൂർ എയർപോർട്ട് സിവിൽ പോലീസ് ഓഫീസർ മഷൂദ് വി. മുഖ്യാതിഥിയായിരുന്നു. ശരത് പി.വി., രാധാകൃഷ്ണൻ എ.കെ. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ടൂർണമെന്റ് കമ്മിറ്റി കൺവീനർ ബാബു പണ്ണേരി സ്വാഗതവും ഷൈജു ടി.പി. നന്ദിയും പറഞ്ഞു. മയ്യിൽ മേഖലയിലെ കായിക പ്രേമികളുടെ വൻ സാന്നിധ്യത്തിലാണ് ടൂർണമെന്റ് നടക്കുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!