കുറ്റിയാട്ടൂർ: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്തിലെ പൊറോളത്ത് തൊഴിലുറപ്പ് തൊഴിലാളികൾ ക്രിസ്മസ് ആഘോഷിച്ചു. പതിനെട്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലിടത്തിൽ വെച്ചാണ് തൊഴിലാളികൾ ഒത്തുചേർന്ന് ആഘോഷങ്ങൾ സംഘടിപ്പിച്ചത്.
വാർഡ് മെമ്പർ യൂസഫ് പാലക്കൽ കേക്ക് മുറിച്ച് ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികളിലെ മുതിർന്ന അംഗത്തിന് കേക്ക് നൽകിക്കൊണ്ടാണ് അദ്ദേഹം സന്തോഷം പങ്കിട്ടത്. ജോലിത്തിരക്കുകൾക്കിടയിലും ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും സന്ദേശം പകർന്ന് നടന്ന ചടങ്ങിൽ വാർഡിലെ നിരവധി തൊഴിലാളികൾ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

