ചട്ടുകപ്പാറ:
മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു.
പ്രകടനത്തിന് ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ. നാണു, കെ. രാമചന്ദ്രൻ, കെ. ഗണേശൻ എന്നിവർ നേതൃത്വം നൽകി.
ചട്ടുകപ്പാറയിൽ നടന്ന സമാപന പരിപാടിയിൽ NREG വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ. ചന്ദ്രൻ, CPI(M) മയ്യിൽ ഏരിയ കമ്മറ്റി അംഗം എം.വി. സുശീല എന്നിവർ സംസാരിച്ചു.
കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

