ചിറക്കൽ പഞ്ചായത്ത് വാർഡ് 5 കീരിയാട് നിന്നും പുതിയതെരു വ്യാപാരി വ്യവസായി സംരക്ഷണ സമിതി പിന്തുണക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച സംരക്ഷണ സമിതി രക്ഷാധികാരി കൂടി ആയ പി സജീവന് പുതിയതെരു വ്യാപാരി വ്യവസായി സംരക്ഷണ സമിതി സ്വീകരണം നൽകി. ചിറക്കൽ വില്ലേജ് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച സ്വീകരണ പരിപാടി പുതിയതെരു ടൗൺ വലയം വച്ചുകൊണ്ട് മാർക്കറ്റ് റോഡ് വഴി സ്റ്റൈലോ കോർണർ പരിസരത്ത് സമാപിച്ചു. സംരക്ഷണ സമിതി നേതാക്കളായ പി എം അബ്ദുൽ മനാഫ്, കെ ലത്തീഫ് ഹാജി, സി. എൻ മെഹറൂഫ്, സി. രവീന്ദ്രൻ, റഷീദ് താര, ബാബു. കെ, നസീർ, മസൂദ്, കെ നൗഷാദ്, പി കെ റിയാദ്, രാകേഷ്, നൗഷാദ് പുതിയതെരു, അബ്ദുൽ റഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

