യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ വീടിനു നേരെ നാടൻ ബോംബേറ്

Kannadiparamba online news
Screenshot

പയ്യന്നൂർ: പയ്യന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്ന ഐ.എൻ.ടി.യു.സി. സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സുരേഷിന്റെ കാനായിയിലെ വീടിനു നേരെ നാടൻ ബോംബേറ്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം ഉണ്ടായത്.

ഓട്ടോ റിക്ഷയിൽ എത്തിയ മൂന്നംഗ സംഘമാണ് ഉഗ്രസ്ഫോടന ശേഷിയുള്ള നാലോളം സ്ഫോടക വസ്തുക്കൾ സുരേഷിന്റെ വീടിന് നേരെ എറിഞ്ഞത്. ശക്തമായ സ്ഫോടന ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് ലൈറ്റിട്ടപ്പോഴേക്കും അക്രമികൾ ഓട്ടോറിക്ഷയിൽ രക്ഷപ്പെടുകയായിരുന്നു.

വീടിനു മുന്നിലെ പുൽത്തകിടിയിലാണ് സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ പ്രദേശത്ത് ചിതറിയ നിലയിലാണ്. സംഭവത്തിൽ ആളപായമില്ല.

ഐ.എൻ.ടി.യു.സി. ഓട്ടോ തൊഴിലാളി യൂണിയൻ ജില്ലാ നേതാവുകൂടിയായ പി.കെ. സുരേഷ്, പയ്യന്നൂർ നഗരസഭയിലെ ഒമ്പതാം വാർഡിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. പയ്യന്നൂർ ടൗണിൽ ഓട്ടോറിക്ഷാ തൊഴിലാളിയുമാണ് അദ്ദേഹം.

രാഷ്ട്രീയ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടക വസ്തുക്കൾ എറിഞ്ഞതിന്റെ ദൃശ്യങ്ങൾ വീടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!