കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കണ്ണാടിപ്പറമ്പ് ഡിവിഷനിൽ തീപാറും പോരാട്ടം; പ്രശാന്ത് മാസ്റ്റർക്ക് വിജയം

Kannadiparamba online news
Screenshot

കല്യാശ്ശേരി: കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കണ്ണാടിപ്പറമ്പ് ഡിവിഷനിൽ നടന്ന തീപാറും പോരാട്ടത്തിനൊടുവിൽ കെ. പ്രശാന്ത് മാസ്റ്റർ (INC) തിളക്കമാർന്ന വിജയം നേടി. വെറും 28 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് സി.പി.എം ഏരിയ കമ്മിറ്റി അംഗം പി. പവിത്രനെ പ്രശാന്ത് മാസ്റ്റർ പരാജയപ്പെടുത്തിയത്.

മണ്ഡല പുനർവിഭജനത്തിന് ശേഷം നാറാത്ത് പഞ്ചായത്തിലെ 18 വാർഡുകളിൽ 10 വാർഡുകൾ ചേർത്ത് രൂപീകരിച്ച കണ്ണാടിപ്പറമ്പ് ഡിവിഷനിൽ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയുണ്ടാക്കിയാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം.

വോട്ടെണ്ണലിന്റെ അവസാന റൗണ്ട് വരെ ആവേശം നിറഞ്ഞ മത്സരമാണ് നടന്നത്.

പ്രശാന്ത് മാസ്റ്റർക്ക് 4321 വോട്ടുകൾ ലഭിച്ചപ്പോൾ പി. പവിത്രന് 4293 വോട്ടുകളാണ് നേടാനായത്.

നാറാത്ത് പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടതിനെക്കാൾ വലിയ തിരിച്ചടിയായാണ് കണ്ണാടിപ്പറമ്പ് ബ്ലോക്കിലെ പ്രശാന്ത് മാസ്റ്ററുടെ ഈ അട്ടിമറി വിജയം യുഡിഎഫ്–ഇടതു രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. കണ്ണാടിപ്പറമ്പ് ഡിവിഷനിലെ ഈ ഫലം ഇടതുപക്ഷ ക്യാമ്പിൽ വലിയ ഞെട്ടൽ സൃഷ്ടിച്ചിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!